റിയോ ഡി ജനീറോ: ജമൈക്കയുടെ എലെയ്ൻ തോംസൺ റിയോയുടെ വേഗറാണി. വനിതകളുടെ 100 മീറ്ററിൽ 10.71 സെക്കന്‍ഡിലാണ്എലെയ്ൻ ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 100 മീറ്റര്‍ സ്വര്‍ണം നേടിയ സ്വന്തം നാട്ടുകാരിയായ ഷെല്ലി ആന്‍ ഫ്രേസറെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എലെയ്ന്‍ ഒന്നാമതായത്.
മത്സരം തുടങ്ങും മുന്‍പ് പ്രവചനങ്ങളെല്ലാം ഈ ഇനത്തിലെ വേഗമേറിയ താരമായിരുന്ന ഷെല്ലി ആന്‍ ഫ്രെസറിന് അനുകൂലമായിരുന്നു. പക്ഷേ അവയെല്ലാം കാറ്റില്‍പ്പറത്തുകയായിരുന്നു 24 കാരിയായ എലെയ്‌ന്‍ കുതിച്ചുപാഞ്ഞത്. 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ടോറി ബോവി വെള്ളി നേടിയപ്പോള്‍ 10.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആന്‍ ഫ്രേസര്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
ആന്‍ ഫ്രേസറും ഐവറികോസ്റ്റിന്റെ മേരി ജോസ് ടാ ലൗവും ഒരേസമയത്താണ് ഫിനിഷ് ചെ്യതതെങ്കിലും വീഡിയോയും ചിത്രങ്ങളും പരിശോധിച്ചശേഷം ഫ്രേസറെ വെങ്കല വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും മികച്ച ഫോമിലായിരുന്ന ആന്‍ ഫ്രേസര്‍ക്ക് പക്ഷെ ഇത്തവണ സ്വന്തം നാട്ടുകാരിയുടെ മുന്നില്‍ ഓട്ടം പിഴച്ചു. ജൂലൈയില്‍ നടന്ന ജമൈക്കന്‍ നാഷണല്‍ ട്രെയല്‍സിലും എലെയ്ന്‍ ആന്‍ ഫ്രേസറെ പിന്നിലാക്കിയിരുന്നു
