Asianet News MalayalamAsianet News Malayalam

അഭിനവ് ബിന്ദ്ര- നൂറുകോടിയില്‍ ഒരുവന്‍!

Bindra is one in a billion man of india
Author
First Published Aug 1, 2016, 4:50 PM IST

വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യക്കാരനേ ഇതുവരെയുള്ളു- അത് അഭിനവ് ബിന്ദ്രയാണ്. മറ്റൊരു ഇന്ത്യക്കാരന്‍ ഈ റെക്കോര്‍ഡ് തകര്‍ക്കണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുമ്പോഴും, ബിന്ദ്ര ലക്ഷ്യമിടുന്നത് മറ്റൊരു ഒളിംപിക്‌സ് മെഡലാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ മല്‍സരിക്കുന്ന ബിന്ദ്ര ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഷൂട്ടറും രണ്ടാം തവണ സ്വര്‍ണം നേടിയിട്ടില്ല. അതു തിരുത്തിവേണം ബിന്ദ്രയ്‌ക്ക് ഒളിംപിക്‌സിനോട് വിട പറയാന്‍. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീജിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ പതാക ഉയരത്തില്‍ പാറിച്ച ബിന്ദ്രയ്‌ക്ക് ഒരിക്കല്‍ക്കൂടി സുവര്‍ണനേട്ടം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപ്

കരിയര്‍ നേട്ടങ്ങള്‍-

2008 ബീജിങ് ഒളിംപിക്‌സ് - 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം
2014 ഗ്ലാസ്‌ഗോ - കോമണ്‍വെല്‍ത്ത് ഗെയിംസ് - 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം
2010 ദില്ലി - കോമണ്‍വെല്‍ത്ത് ഗെയിംസ് - 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം(ടീം)
2006 മെല്‍ബണ്‍ - കോമണ്‍വെല്‍ത്ത് ഗെയിംസ് - 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം(ടീം)
2002 മാഞ്ചസ്റ്റര്‍ - കോമണ്‍വെല്‍ത്ത് ഗെയിംസ് - 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം(ടീം)
2010 ഗുവാങ്ഷൂ - ഏഷ്യന്‍ ഗെയിംസ് - 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി

Follow Us:
Download App:
  • android
  • ios