റിയോ: ഒളിംപിക്സ് സൈക്ലിംഗ് ട്രാക്കില്‍ സ്‌ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിലെ ഫിനീഷിംഗ് ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. 

സംഭവം മത്സരത്തെ ബാധിച്ചില്ല. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

70 കിലോമീറ്റര്‍ റൈസിന് ഇടയിലാണ് സ്ഫോടനം നടന്നത്. ട്രാക്കിന്‍റെ ഒരു ഭാഗത്ത് നിന്നും സ്ഫോടന ശബ്ദവും പുകയും കണ്ടതായി ചില മാധ്യമപ്രവര്‍ത്തകരും വളണ്ടിയര്‍മാരും പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ കടുത്ത സുരക്ഷ വലയത്തിലാണ് ഒളിംപിക്സ് നടക്കുന്നത്.