റിയോ ഡി ജനീറോ: കായികലോകം കാത്തിരിക്കുന്നത് ഉസൈന്‍ ബോള്‍ട്ടിന്റെ സമയത്തെ തോല്‍പിക്കുന്ന വേഗത്തിനായി. എന്നാല്‍ ബോള്‍ട്ട് ഇക്കുറി സ്വര്‍ണത്തിലേക്ക് ഓടിയെത്തില്ലെന്നാണ് ബ്രസീലിലെ രണ്ട് മന്ത്രവാദിനികളുടെ പ്രവചനം. ഒന്നാമെത്തെയാള്‍ മാവോ മരിയ. റിയോയിലെ ട്രാക്കില്‍ ബോള്‍ട്ട് വിയര്‍ക്കുമെന്ന് കവടി നിരത്തി മരിയയുടെ പ്രവചനം. രണ്ടാമത്തെയാള്‍ മാവോ നാന്‍സി. ചീട്ടുകള്‍ നിരത്തി നാന്‍സിയുടെ പ്രവചിക്കുന്നു, ഗാറ്റ്‌ലിന്‍ ജയിക്കും.
ബ്രസീലിലെ കാന്‍ഡബിള്‍ മതവിഭാഗത്തിപ്പെട്ട മന്ത്രവാദിനികളാണ് ഇരുവരും. സ്റ്റേഡിയത്തിന് തൊട്ടുമുന്നിലിരുന്നാണ് പ്രവചനം. ഒളിംപിക്‌സ് അവസാനിക്കുമ്പോള്‍ മെഡല്‍ പട്ടികയില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യത്യാസം രണ്ട് മെഡലുകളുടേത് മാത്രമെന്നും ഇവര്‍ പറയുന്നു.
