ട്രിപ്പിള്‍ ട്രിപ്പിളിലേക്ക് ഒരുപടികൂടി അടുത്ത് ജൈമക്കന്‍ ഇതിഹാസം. 200 മീറ്ററില്‍ ഒന്‍പതാം ഹീറ്റിസില്‍ ട്രാക്കിലിറങ്ങിയ ഉസൈന്‍ ബോള്‍ട്ട് സെമിയിലേക്ക് മുന്നേറിയത് അനായാസം. ഫിനിഷ് 20.28 സെക്കന്‍ഡില്‍. ഹോള്‍ഡ് ഗാറ്റ്‌ലിന്‍ അഞ്ചാം ഹീറ്റ്‌സില്‍ 20.42 സെക്കന്‍ഡില്‍ ഒന്നാമനായി ഫിനിഷ് ചെയ്ത് ജസ്റ്റിന്‍ ഗാട്‌ലിനും സെമിയിലെത്തി. ഹീറ്റ്‌സിലെ സമയത്തിന്റെ അടിസ്ഥാനത്തില്‍ ബോള്‍ട്ട് പതിനഞ്ചും സ്ഥാനത്തും ഗാട്‌ലിന്‍ ഇരുപത്തിയഞ്ചും സ്ഥാനങ്ങളിലാണ്. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസെയുടേതാണ് മികച്ച സമയം. 20.29 സെക്കന്‍ഡ്. യോഹാന്‍ ബ്ലേക്ക്, നിക്കേല്‍ അഷ്മീഡ്, ലാ ഷോണ്‍ മെറിറ്റ് എന്നിവരടക്കം 24 താരങ്ങളാണ് സെമിയിലേക്ക് യോഗ്യത നേടിയത്. വ്യാഴാഴ്ച രാവിലെ 6.45നാണ് സെമി. ഫൈനല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന്. സെമിഫൈനലിന് ശേഷം ആവശ്യത്തിന് വിശ്രമം കിട്ടിയാല്‍ 19.19 സെക്കന്‍ഡിന്റെ തന്റെ ലോകറെക്കോര്‍ഡ് തിരിത്തിക്കുറിക്കുമെന്ന് ബോള്‍ട്ട് പറഞ്ഞിരുന്നു. 4 ഗുണം 100 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.
Latest Videos
