ബ്രസീലിയ: ഒളിംപിക്സ് ഫുട്‌ബോളില്‍ ബ്രസീലിനു വീണ്ടും ഗോള്‍രഹിത സമനില. ദുര്‍ബലരായ ഇറാക്കാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. നെയ്മറിന്‍റെ നേതൃത്വത്തിലിറങ്ങിയ ബ്രസീലിനു മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല.

നിലവില്‍ ഗ്രൂപ്പ് എയില്‍ ഡെന്‍മാര്‍ക്കാണ് മുന്നില്‍. ബ്രസീലും ഇറാക്കുമാണ് തൊട്ടടുത്ത സ്ഥാനത്ത്. ഓഗസ്റ്റ് 11ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ മികച്ച വിജയം നേടിയാല്‍ മാത്രമേ ബ്രസീലിനു മുന്നേറാന്‍ സാധിക്കൂ.