റിയോ ഡി ജനീറോ: ദിപ കര്‍മാകറിനു തലനാരിഴയ്ക്കു മെഡല്‍ നഷ്ടമായി. ഒളിംപിക്‌സ് ജിംനാസ്റ്റി‌ക്സില്‍ ഇന്ത്യയ്ക്കു നാലാം സ്ഥാനം. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ കാഴ്ചവച്ചത്. അമേരിക്കയുടെ സൈമണ്‍സ് ബൈല്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

ദിപ രാജ്യത്തിന്റെ ഹീറോയാണെന്ന് അഭിനവ് ബിന്ദ്ര പറഞ്ഞു. മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി അഭിമാനത്തോടെയാണു ദിപ റിയോയില്‍നിന്നു മടങ്ങുന്നത്.