റിയോ ഡി ജനീറോ: റിയോയുടെ ആഘോഷമുഖമാണ് ബീച്ചുകള്‍. കോപ്പ കബാന, ഇപ്പനീമ എന്നിങ്ങനെ രണ്ട് ബീച്ചുകളാണ് പ്രധാനമായും റിയോയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഒളിംപിക്‌സിലെ ജനപ്രിയ ഇനമായ ബീച്ച് വോളിക്കുള്ള താത്കാലിക വേദി കോപ്പ കബാനയില്‍ ഒരുങ്ങിക്കഴിഞ്ഞു.

മരക്കാന സ്റ്റേഡിയത്തില്‍ നിന്ന് പന്ത്രണ്ട് കി മി അകലെയാണ് ആഘോഷങ്ങളുടെ കോപ്പകബാന. വഴി അരികില്‍ തണല്‍ വിരിക്കുന്ന തെങ്ങോലകള്‍ മലയാളികളോട് പരിചയം പുതുക്കും. നാലു കിലോ മീറ്ററില്‍ നീണ്ടു കിടക്കുകയാണ് ലോകപ്രശസ്തമായ സാഗര തീരം കോപ്പ കബാന. ബീച്ച് വോളിക്കുള്ള താത്കാലിക വേദി കോപ്പ കബാനയില്‍ ഒരുങ്ങിക്കഴിഞ്ഞു.
കോപ്പകബാനയ്ക്ക് അടുത്ത് തന്നെയാണ് ഇപ്പനീമ ബീച്ചും. ബ്രസീലിലെ ഏത് ബിച്ചില്‍ ചെന്നാലും മാറ്റമില്ലാത്ത ഒന്നുണ്ട്. ഫുട്‌ബോളിന്റെ ആവേശം രാവുറങ്ങിയാലും കോപ്പ കബാനയുടെ ആഘോഷങ്ങളുടെ ആവേശം കുറയില്ല. സാംബയുടെ താളമുയരുന്ന ബീച്ചില്‍ റിയോ ഡയറി മറ്റൊരു താളിലേക്ക്...