ദില്ലി: കർഷകനിൽ നിന്ന് ഒളിമ്പിക്സിലേക്ക്. 200 മീറ്ററിൽ ഇന്ത്യക്കായി മത്സരിക്കുന്ന ധരംബീര്‍ സിംഗിന്റെ ജീവിതയാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. ദാരിദ്ര്യത്തെ ഓടി തോൽപ്പിച്ചാണ് ധരംബീർ റിയോയിലേക്ക് പോകുന്നത്. ഹരിയാനയിലെ കുഗ്രാമത്തിൽ കർഷകന്റെ മകനായി ജനനം.സ്വന്തമായി ഷൂ വാങ്ങിയത് കൃഷിയിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നിന്ന്.

അത്‍ലറ്റക്‌സിൽ ഇന്ത്യക്ക് മെഡ‍ൽ നേടുക പ്രയാസമാണെങ്കിലും മികച്ച പ്രകനം പ്രതീക്ഷിക്കാമെന്നും ഇതിനായി കഠിന പരിശീലനത്തിലാണെന്നും ധരംബീര്‍ പറയുന്നു. ബംഗലൂരുവിൽ 20.45 സെക്കന്റിൽ 200 മീറ്റർ ഓടിയെത്തിയാണ് ധരംബീർ ഒളിമ്പിക് യോഗ്യത നേടിയത്.

36 വർഷത്തിന് ശേഷം ഒമ്പിക്സിൽ 200 മീറ്ററിൽ ഇന്ത്യൻ താരം മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ധരംബീറിന്റെ പോരാട്ടത്തിന്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ വേഗമേറിയ താരമായിരുന്നു ധരംബീർ. രണ്ട് മെഡൽ, ആറു മെ‍ഡൽ നേടും 12 മെഡൽ നേടുമെന്നൊന്നും പറയാനാകില്ല.. എന്നാല്‍ മികച്ച പ്രകടനം പ്രതീക്ഷാം-ധരംബീര്‍ പറഞ്ഞു.