റിയോ: ഒളിംപിക്സ് നീന്തല്‍ക്കുളത്തില്‍ താരങ്ങളുടെ സ്വിമ്മിങ് സ്യൂട്ടിനേക്കാള്‍ ചര്‍ച്ചയായത് ബിബിസി അവതാരകയാണ്, അവരുടെ വേഷമാണ്. ബ്ലൂ പീറ്ററെന്ന പരിപാടിയിലൂടെ പ്രശസ്തയായ ഹെലെന്‍ സ്‌കെല്‍ട്ടണിന്‍റെ കറുത്ത നിറത്തിലുള്ള സ്‌കര്‍ട്ടിന് ഒട്ടും ഇറക്കമില്ലെന്നായിരുന്നു പരിപാടി കണ്ടവര്‍ കുറ്റപ്പെടുത്തിയത്.
അടിവസ്ത്രം വരെ കാണുന്ന രീതിയിലുള്ള ഹെലെന്‍റെ വസ്ത്രധാരണത്തോട് കൂടുതല്‍ പേരും വിയോജിപ്പ് പ്രകടിപ്പിച്ചു. നനവുള്ള അന്തരീക്ഷത്തില്‍ അത്തരമൊരു വസ്ത്രം യോജിക്കില്ലെന്നും സഹഅവതാരകരായ റെബേക്കയും മാര്‍ക്ക് ഫോസ്റ്ററും സന്ദര്‍ഭത്തിനനുസരിച്ച വസ്ത്രമാണ് ധരിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ഹെലെന്റെ വസ്ത്രത്തിന് സ്വര്‍ണ മെഡല്‍ നല്‍കണമെന്നായിരുന്നു ഇയോണ്‍ ഹീലിയെന്ന ഡാന്‍സ് ജോക്കിയുടെ ട്വീറ്റ്. ഹെലെന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വസ്ത്രത്തെ വിമര്‍ശിക്കുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്ന രീതിയില്‍ ഹെലെനെ പിന്തുണച്ചുള്ള ട്വീറ്റുകളും സോഷ്യല്‍ മീഡിയയിലുണ്ട്.
