റിയോ ഡി ജനീറോ: ഫെല്‍പ്സിനെ സംബന്ധിച്ചിടത്തോളം സ്വര്‍ണനേട്ടങ്ങള്‍ വലിയ ഭാരമാണ്. ആറു കിലോയോളം വരുന്ന ഭാരം.നാലു ഒളിംപിക്‌സുകളില്‍ നിന്നായി ഫെല്‍പ്സ് നേടിയത് 22 സ്വര്‍ണമെഡലുകള്‍. ഓരോ ഒളിംപിക്‌സിലും മെഡല്‍ ഭാരത്തില്‍ നേരിയ വ്യത്യാസമുണ്ടാകും. റിയോയില്‍ ഒരു മെഡലിന്റെ ഭാരം 500 ഗ്രാം. ഫെല്‍പ്സിന്റെ എല്ലാ ഒളിംപിക് സ്വര്‍ണമെഡലുകളും എടുത്ത് ഇലക്ടോണിക് വെയിംഗ് മെഷിനില്‍ വച്ചാല്‍ തെളിയുക 6.123497 കിലോ എന്നാകും. അതായത് ആറു കിലോ ഗ്രാം.
ഇത്രയും സ്വര്‍ണമെഡലുകള്‍ ഒരുമിച്ച് കഴുത്തിലണിഞ്ഞ് ഒരു സാധാരണ മനുഷ്യന് അധികനേരം നില്‍ക്കാനാകില്ല. പൊന്നാണ്, ഒളിംപിക് മെഡലാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യവുമില്ല. കുറച്ച് സമയം മൊബൈലിലോട്ട് നോക്കി വെറുതെ കുനിഞ്ഞിരിന്നാലുണ്ടാകുന്ന കഴുത്ത് വേദന ആരും പറഞ്ഞു തരേണ്ടതില്ലല്ലോ?
ആറു കിലോ ഭാരം കഴുത്തില്‍ തൂക്കിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലം അറിഞ്ഞു തുടങ്ങും. ഇപ്പറയുന്ന ഫെല്‍പ്സ് വെള്ളത്തില്‍ കാട്ടുന്നതൊക്കെ മനുഷ്യസാധ്യമായ കാര്യങ്ങളല്ലെന്നത് മറ്റൊരു കാര്യം.അതുകൊണ്ട് ഇതണിയാനും ആ കഴുത്തിന് ശക്തയുണ്ടാകും. പിന്നെ ചിലപ്പോഴൊക്കെ ഭാരം ചുമക്കുന്നതും സന്തോഷമാണ്. അതിമനുഷ്യനെ ആരും പ്രത്യേക പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല.
