ക്വാര്‍ട്ടര്‍ നേരത്തെതന്നെ ഉറപ്പാക്കിക്കഴിഞ്ഞിരുന്ന ഇന്ത്യ, ഗ്രൂപ്പിലെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാനഡക്കെതിരെ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ഇന്ത്യ ആക്രമണം തുടങ്ങി.. കാനഡയുടെ പ്രത്യാക്രമണവും കണ്ടു. പക്ഷെ ആദ്യ ക്വാര്‍ട്ടറില്‍ ലക്ഷ്യം കാണാനായില്ല. രണ്ടാം ക്വാര്‍ട്ടറിലും സ്കോര്‍ ബോര്‍ഡ് ചലിച്ചില്ല. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യ ലീഡ് നേടി. ആകാശ് ദീപാണ് വല കുലുക്കിയത്. തൊട്ടുപിന്നാലെ കാനഡയുടെ സമനില. മൂന്നാം ക്വര്‍ട്ടറില്‍ത്തന്നെ രമണ്‍ദീപ് ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചു കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ സ്കോട്ട് ടപ്പറുടെ രണ്ടാം ഗോള്‍ പിറന്നു. അവസാന മിനിറ്റുകളില്‍ ഇന്ത്യ കൂട്ടായ ആക്രമണം നടത്തിയെങ്കിലും വിജയഗോള്‍ അകന്നു നിന്നു.