റിയോ ഡി ജനീറോ: ഒളിംപിക്‌സിന്റെ അവസാന ദിവമായ ഇന്ന് ഇന്ത്യന്‍ പ്രതീക്ഷ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിലാണ്. 65 കിലോ വിഭാഗത്തിലെ മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് ശേഷമാണ്. മാരത്തണില്‍ മലയാളിയായ ടി. ഗോപിക്കും മത്സരമുണ്ട്. വൈകിട്ട് ആറിന് മണിക്കാണ് മാരത്തണ്‍ തുടങ്ങുക.

2012ലെ അരഡസന്‍ മെഡല്‍ നേട്ടത്തില്‍ നിന്ന് താഴേക്കിറങ്ങിയ ഇന്ത്യക്ക് റിയോയില്‍ അവസാന അങ്കം. ലണ്ടനിലെ വെങ്കലനേട്ടം സ്വര്‍ണമാക്കി ഉയര്‍ത്താന്‍ യോഗേശ്വര്‍ ദത്ത് ഗോദയിലിറങ്ങും. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ യോഗേശ്വറിന്റെ അവസാന ഒളിംപിക്‌സ് കൂടിയാണിത്.

2015ലെ ലോക ചാംപ്യനായ ഇറ്റലിയുടെ ഫ്രാങ്ക് ചാമിസോ, മുന്‍ ലോക ചാംപ്യന്‍ റഷ്യയുടെ സൊസ്‌ലാന്‍ റാമൊനോവ് എന്നിവരില്‍
നിന്ന് ശക്തമായ വെല്ലുവിളി യോഗേശ്വറിനെ കാത്തിരിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ സീനിയര്‍ ഫയല്‍വാന്‍ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.