മെഡല്‍ പ്രതീക്ഷകളോടെ റിയോയിലെത്തിയ ഇന്ത്യന്‍ ഹോക്കി ടീം തികഞ്ഞ ആത്മവിശ്വസത്തിലാണ്. ഒളിംപിക് വില്ലേജില്‍ വച്ച് ടീമിന് ഔദ്യോഗിക കിറ്റ് ലഭിച്ചു. പുതിയ ജഴ്‌സിയുമിട്ട് ഫോട്ടോ സെഷന്‍. പിന്നെ കുറച്ച് നേരം നീന്തല്‍ക്കുളത്തില്‍. അതും കഴിഞ്ഞ് ഒളിംപിക്സ് വില്ലേജൊക്കെ ഒന്ന് ചുറ്റിയടിച്ചു. പുരുഷ ടീം ആഘോഷ മൂഡിലായിരുന്നപ്പോള്‍ സുശീല ചാനു നയിക്കുന്ന വനിത ടീം പരിശീലനത്തിനിറങ്ങി. ആദ്യമായാണ് വനിത ഹോക്കി ടീം റിയോയില്‍ പരിശീലനം നടത്തുന്നത്. ഒളിംപിക് വില്ലേജില്‍ അത്ര സൗകര്യം പോരെന്ന പരാതി ടീം അംഗങ്ങള്‍ക്കുണ്ട്. പുരഷ ടീമിന്റെ പരിശീലകന്‍ തന്നെ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. ഗെയിംസ് തുടങ്ങുമ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് ഏഴിന് ജപ്പാനുമായാണ് വനിത ടീമിന്റെ ആദ്യ മത്സരം. പുരഷ ടീമിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍ അയര്‍ലന്‍ഡാണ്.
Latest Videos
