ബംഗളൂരു: റിയോ ഒളിമ്പിക്സിൽ ഇന്ത്യ ഇറങ്ങുക, അന്തരിച്ച ഹോക്കി മാന്ത്രികന്‍ മുഹമ്മദ് ഷഹീദിന് വേണ്ടിയെന്ന് നായകന്‍ പി ആര്‍ ശ്രീജേഷ് .ഒളിമ്പിക്സ് തയ്യാറെടുപ്പുകളില്‍ പൂര്‍ണ തൃപ്തനാണെന്നും ശ്രീജേഷ് ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. ഇന്ത്യന്‍ ടീമിനൊപ്പം സ്പെയിനില്‍ പരിശീലനത്തിലാണ് ശ്രീജേഷ് ഇപ്പോഴുള്ളത്.

മെഡല്‍ നേട്ടത്തിലൂടെ ഡ്രിബ്ലിംഗ് സുൽത്താന്‍ മുഹമ്മദ് ഷഹീദിന് ആദരം അര്‍പ്പിക്കുകയാണ് റിയോയിൽ ശ്രീജേഷിന്റെ ലക്ഷ്യം. രണ്ടു വര്‍ഷം മുന്‍പേ ഒളിമ്പിക്സ് യോഗ്യത നേടിയതും ഗെയിംസിന് മുന്‍പ് ആവശ്യത്തിന് വിശ്രമം ലഭിച്ചതും നേട്ടമായെന്ന് പറഞ്ഞ ശ്രീജേഷ് റിയോയിലേക്ക് തിരിക്കുമ്പോള്‍ രജനി ചിത്രം കബാലി കാണാത്തതിൽ മാത്രമാണ് നിരാശയെന്നും വ്യക്തമാക്കി.