റിയോ ഡി ജനീറോ: ഒളിംപിക് 4 x 400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് തിരിച്ചടി. മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട പുരുഷ, വനിതാ റിലേ ടീമുകള്‍ ഫൈനലിലെത്താതെ പുറത്തായി. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ് എന്നിവരുള്‍പ്പെട്ട പുരുഷ ടീമിന് ഹീറ്റ്‌സില്‍ ഏഴാമതെത്താനെ കഴിഞ്ഞുള്ളൂ. വനിതാ ടീമും ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്തത് ഏഴാമതായാണ്. മലയാളി താരങ്ങളായ ടിന്റു ലൂക്ക, അനില്‍ഡ തോമസ് എന്നിവര്‍ക്കൊപ്പം എം ആര്‍. പൂവമ്മ, നിര്‍മ്മല എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ടീം.