Asianet News MalayalamAsianet News Malayalam

തുഴച്ചിലില്‍ ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍; ഷൂട്ടിങില്‍ നിരാശ

indian rower enters quarter final of single sculls
Author
First Published Aug 6, 2016, 2:07 PM IST

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിലെ തുഴച്ചില്‍ മത്സരത്തില്‍ ഇന്ത്യക്ക് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. പുരുഷന്‍മാരുടെ സിംഗിള്‍ സ്‌കളള്‍സില്‍ ഇന്ത്യയുടെ ദത്തു ബാബന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഒന്നാമത്തെ ഹീറ്റ്‌സില്‍ മല്‍സരിച്ച ദത്തു ബാബന്‍ ഹീറ്റില്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ചൊവ്വാഴ്ചയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.

അതേസമയം ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശയായിരുന്നു. വനിതകളുടെ പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അയോണിക പോളും അപൂര്‍വ്വി ചന്ദേലയും ഫൈനല്‍ കാണാതെ പുറത്തായി. അപൂര്‍വ്വി മുപ്പത്തിനാലാം സ്ഥാനത്തും അയോണിക നാല്‍പ്പത്തിയേഴാം സ്ഥാനത്തുമാണുളളത്. ഈയിനത്തില്‍ ചൈനയുടെ ലീ ദൂ  ഒളിംപിക് റെക്കോര്‍ഡിട്ടു. പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ജിത്തു റായ് അല്‍പസമയത്തിനകം മത്സരിക്കാനിറങ്ങും. പുരുഷ, വനിതാ ടേബിള്‍ ടെന്നീസ് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ടെന്നീസില്‍ പുരുഷ - വനിതാ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ന് മല്‍സരങ്ങളുണ്ട്.

Follow Us:
Download App:
  • android
  • ios