റിയോ: വനിതാ വിഭാഗം ഹോക്കി മല്‍സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഓസ്ട്രേലിയയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യന്‍ വനിതാ ടീം ഒളിംപിക്സില്‍നിന്ന് പുറത്തായി.
ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു സമനിലയും രണ്ടു തോല്‍വിയുമായി ഒരു പോയിന്റാണ് ഇന്ത്യയുടെ ആകെ സമ്ബാദ്യം. യുഎസിനെതിരെ ഒരു മല്‍സരംകൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. ഓസ്ട്രേലിയയ്ക്കായി ജോഡി കെന്നി ഇരട്ടഗോള്‍ നേടി. ഇതോടെ ജോഡി കെന്നി രാജ്യാന്തര ഹോക്കിയില്‍ 100 ഗോള്‍ തികയ്ക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി.
കാത്റിന്‍ സ്ലാറ്ററി, ജോര്‍ജീന മോര്‍ഗന്‍, ജെയ്ന്‍ ക്ലാക്സ്റ്റണ്‍, ജോര്‍ജീന പാര്‍ക്കര്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു സ്കോറര്‍മാര്‍. ഇന്ത്യയുടെ ആശ്വാസഗോള്‍ അനുരാധാ തോക്കോം നേടി.
