Asianet News MalayalamAsianet News Malayalam

2020ലെ  ഒളിമ്പിക്സില്‍ 5 പുതിയ കായികയിനങ്ങള്‍ കൂടി

IOC approves five new sports for Olympic Games Tokyo 2020
Author
New Delhi, First Published Aug 4, 2016, 4:01 AM IST

ടോക്കിയോ: 2020ലെ  ഒളിമ്പിക്സില്‍ 5 കായികയിനങ്ങള്‍ കൂടി പുതുതായി ഉൾപ്പെടുത്തി. കരാട്ടെ, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ്, സ്കേറ്റ് ബോർഡിംഗ്, ബേസ്ബോൾ, സോഫ്റ്റ് ബോൾ എന്നിവയാണ് ടോക്യോ ഗെയിംസിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ജാപ്പനീസ് ആയോധന കലയായ കരാട്ടെ ആദ്യമായാണ് ഒളിംപിക് ഇനമാകുന്നത്. ബേസ്ബോൾ പുരുഷൻമാർക്കും, സോഫ്റ്റ്ബോൾ വനിതകൾക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. റിയോ ഡി ജനിറോയിൽ ചേർന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗമാണ്  5 ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios