റഷ്യന്‍ താരങ്ങളോട് രാജ്യാന്തര അത്!ലറ്റിക് ഫെഡറേഷന്‍ കാണിച്ചത് അനീതിയാണെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് ഇസിന്‍ബയേവ പറഞ്ഞു. രണ്ട് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇസിന്‍ബയേവയുടെ പേരിലാണ് പോള്‍വോള്‍ട്ടില്‍ നിലവിലെ ലോക റെക്കോര്‍ഡ്.

ഉയരങ്ങളില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഇനി യേലെന ഇസിന്‍ബയേവയില്ല. പോള്‍വാള്‍ട്ടില്‍ നിന്ന് വിരമിക്കുകയാണെന്ന് റഷ്യന്‍ ഇതിഹാസം പ്രഖ്യാപിച്ചു. റിയോയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇസിന്‍ബയേവ തീരുമാനം അറിയിച്ചത്. റഷ്യന്‍ അത്‌ലറ്റുകുളെ വിലക്കാനുള്ള രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തെതുടര്‍ഡന്ന് ഇസിന്‍ അടക്കമുള്ളവര്‍തക്ക് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് കാരണക്കാരവരോട് ക്ഷമിക്കുന്നുവെന്ന് പറഞ്ഞ ഇസിന്‍ ദൈവമാകും അവരുടെ വിധി തീരുമാനിക്കുയെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ അഭാവത്തില്‍ ആര് സ്വര്‍ണം നേടിയാലും അത് യഥാര്‍ത്ഥ വിജയമാകില്ലെന്നു ഇസിന്‍ബയേവ പറഞ്ഞു. പോള്‍വോള്‍ട്ടിലെ ഇതിഹാസമെന്നറിയപ്പെടുന്ന ഇസിന്‍ബയേവ 2004, 2008 ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. പോള്‍വോള്‍ട്ടില്‍ നിലവിലെ ലോക റെക്കോര്‍ഡും ഇസിന്റെ പേരിലാണ്.