Asianet News MalayalamAsianet News Malayalam

ഷൂട്ടിംഗില്‍ ജിത്തു റായ് ഫൈനലില്‍; ഫൈനല്‍ 12.30ന്

jithu rai enters 10m air pistol finals
Author
First Published Aug 6, 2016, 12:09 PM IST

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന പുരുഷന്‍മാരുടെ പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ജിത്തു റായ് ഫൈനലിലെത്തി. 46 താരങ്ങള്‍ അണിനിരന്ന യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനം നേടിയ ജിത്തു റായ് ഫൈനലിലെത്തിയത്. ഇന്ത്യന്‍ സമയം ഞായറാഴ്‌ച പുലര്‍ച്ചെ 12 മണിക്കാണ് പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ മല്‍സരം ആരംഭിക്കുന്നത്. റിയോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജിത്തു റായ്

ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനായ ജിത്തു റായ്, ഒരവസരത്തില്‍ ഇരുപതാം സ്ഥാനത്തേക്കുവരെ പിന്തള്ളപ്പെട്ടെങ്കിലും അവസാന റൗണ്ടുകളില്‍ അതിശക്തമായി തിരിച്ചുവരികയായിരുന്നു. അവസാന ഏഴു ഷോട്ടുകളാണ് ജിത്തുവിന്റെ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. 580 പോയിന്റുമായാണ് ജിത്തു ആറാമതെത്തിയത്. 590 പോയിന്റ് നേടിയ ചൈനീസ് താരം പാംങ് വെയ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയന്‍ താരം ജിന്‍ ജോന്‍ഗോ 584 പോയിന്റുമായി രണ്ടാമതെത്തി. അതേസമയം 576 പോയിന്റ് നേടിയ ഗുര്‍പ്രീത് സിങ് ഇരുപതാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു.

Follow Us:
Download App:
  • android
  • ios