റിയോ ഡി ജനീറോ: സ്വര്‍ണ്ണത്തിളക്കത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഇതിലൊന്നും കണ്ണുമഞ്ഞളിക്കാത്ത ഒരു താരമുണ്ട്. തുടര്‍ പഠനമാണ് തന്റെ ലക്ഷ്യമെന്നു പറയുന്ന അമേരിക്കന്‍ സുന്ദരി.

നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും. ആരും കൊതിക്കുന്ന നേട്ടമാണ് റിയോ ഒളിംപിക്‌സില്‍ അമേരിക്കന്‍ താരം ക്യാറ്റി ലഡ്ക്കി നേടിയിരിക്കുന്നത്. എന്നാല്‍ നീന്തി നേടിയ ഈ നേട്ടത്തിലൊന്നും വീണു പോകുന്ന ആളല്ല ഈ പത്തൊന്‍പതുകാരി. കൂടുതല്‍ മെഡല്‍ നേട്ടം എന്നതൊന്നുമല്ല  ലഡ്ക്കിയുടെ ലക്ഷ്യം. പഠനം തുടരുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന്  ലഡ്കി പറയുന്നു.

800 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ തന്റെ തന്നെ റെക്കോഡ് തിരുത്തിയായിരുന്നു ക്യാറ്റി ലഡ്ക്കിയുടെ ചരിത്ര നേട്ടം. ഏതായാലും ടോക്കിയോ ഒളിംപിക്‌സ് സ്വപ്നമൊന്നും ക്യാറ്റിയുടെ മനസില്‍ ഇല്ലേയില്ല. അപ്പോഴേക്കും ഒരു ഡിഗ്രി നേടിയിട്ടുണ്ടാകും ക്യാറ്റി.