Asianet News MalayalamAsianet News Malayalam

ബാഡ്മിന്റണിലെ സൂപ്പര്‍മാനു മുന്നില്‍ ശ്രീകാന്ത് പൊരുതി വീണു

Kidambi Srikanth Goes Down in badminton
Author
Rio de Janeiro, First Published Aug 17, 2016, 1:39 PM IST

റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷ കൂടി പൊലിഞ്ഞു. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിഫൈനലില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ബാഡ്മിന്റണിലെ സൂപ്പര്‍മാനായ ചൈനയുടെ ലിന്‍ ഡാനിന് മുന്നില്‍ പൊരുതി വീണു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്‍ കൂടിയായ ലിന്‍ ഡാന്റെ വിജയം. സ്കോര്‍ 21-6, 11-21, 21-18.

ബാഡ്മിന്റണില്‍ സൂപ്പര്‍ മാന്‍ പരിവേഷമുള്ള ഡാന്‍ ആദ്യ ഗെയിം 16 മിനുറ്റുകള്‍ക്കുള്ളില്‍ 21-6ന് നേടിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടു. എന്നാല്‍ അട്ടിമറികള്‍ക്ക് പേരുകേട്ട ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ശക്തമായി തിരുച്ചുവന്നു. ഡാനെ വിറപ്പിച്ച് 11-21ന് ശ്രീകാന്ത് ഗെയിം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലായി.

നിര്‍ണായക മൂന്നാം ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന നിമിഷം പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ഡാന്‍ ശ്രീകാന്തിനെ സമ്മര്‍ദ്ദിലാക്കി. ഇതോടെ കളി കൈവിട്ടെങ്കിലും വിറോടെ പൊരുതി തന്നെയാണ് ശ്രീകാന്ത് തലകുനിച്ചത്.

Follow Us:
Download App:
  • android
  • ios