നാല്‍പ്പത്തുമൂന്നു വയസ് പിന്നിട്ടു. എന്നാല്‍ ടെന്നീസ് കോര്‍ട്ടില്‍ പ്രായം തളര്‍ത്താത്ത പോരാളിയായ ലിയാന്‍ഡര്‍ പേസ് ഏഴാമത്തെ ഒളിംപിക്‌സില്‍ പങ്കെടുത്തു ചരിത്രം കുറിക്കാന്‍ പോകുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യന്‍ താരം കൂടിയാകുകയാണ് പേസ്. ഡബിള്‍സ് ടെന്നീസില്‍ നിരവധി ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഈ മുന്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് റിയോയിലും ഒരു മെഡല്‍ സ്വപ്‌നം കാണുകയാണ്. രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം ഡബിള്‍സിന് ഇറങ്ങുമ്പോള്‍ ലിയാന്‍ഡര്‍ പേസിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കരിയര്‍ നേട്ടങ്ങള്‍-
രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്‌ക്കാരം
18 ഗ്രാന്‍സ്ലാം കിരീടങ്ങള്‍
മിക്‌സഡ് ഡബിള്‍സില്‍ കരിയര്‍ ഗ്രാന്‍സ്ലാം
1996ലെ അറ്റ്‌ലാന്റാ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍
55 എടിപി കിരീടങ്ങള്‍
