റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇറാഖും ഡെന്‍മാര്‍ക്കും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന്റെ എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. വനിത ഫുട്ബാളില്‍ ആദ്യ ജയം സ്വീഡന്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ മത്സരത്തില്‍ ബ്രസീല്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഗ്രൂപ്പ് എഫില്‍ കാനഡ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ ജര്‍മനി സിംബാ്‌വേയെ 6-1നും തോല്‍പ്പിച്ചു.
രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ ബെലൊ ഹൊറിസോണ്ടയില്‍ ഞെട്ടിച്ച ജര്‍മനി. തൊട്ടടുത്ത കോപ്പയില്‍ ഒരു പടി കൂടി ഇറങ്ങി ക്വര്‍ട്ടറിലെ തോല്‍വി. ഈ വര്‍ഷം ശതാബ്ദി കോപ്പയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്താകല്‍. ഫുട്‌ബോള്‍ എന്നാല്‍ ബ്രസീല്‍ എന്നിടത്തുനിന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ എന്നാല്‍ നാണക്കേട് എന്ന അവസ്ഥയിലാണ് കുറേ നാളായി കാര്യങ്ങള്‍. ലോകം തന്നെ കാല്‍പ്പന്താണെന്ന് വിശ്വസിച്ച്, ആ പന്തിന് പിന്നാലെ ജീവിക്കുന്ന ഒരു ജനതക്ക് ഇനിയൊരു തിരിച്ചടി കൂടി താങ്ങാനായി എന്നു വരില്ല. ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ അത്ര ഗ്ലാമര്‍ ഇനമൊന്നുമല്ലെങ്കിലും നെയ്മറിനും സംഘത്തിനും ഇത്തവണ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ പോലും വയ്യാത്ത അവസ്ഥ. നായകസ്ഥാനം നെയ്മര്‍ക്ക് അധികസമ്മര്‍ദമാകുമോ എന്ന ആശങ്കയുണ്ടെങ്കിലും മറ്റാരുമില്ല ഈ ടീമില്‍ സൂപ്പര്‍ താരമെന്ന് വിളിക്കാന്‍. ടീമിലെ ബഹുഭൂരിപക്ഷം കളിക്കാരും ലാറ്റിന്‍ അമേരിക്കന്‍ലീഗുകളില്‍ പങ്കെടുക്കുന്ന യുവതാരങ്ങള്‍. കോപ്പയിലെ ദയനീയ തോല്‍വിക്ക് ശേഷം രാജിവച്ച കാര്‍ലോസ് ദുംഗയ്ക്കു പകരം റൊജേരിയോ മിക്കാലെയാണ് ഒളിംപിക്‌സില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. സന്നാഹ മത്സരത്തില്‍ ജപ്പാനെ രണ്ടു ഗോളിന് തോല്‍പിച്ചാണ് ടീമിന്റെ വരവ്. ദക്ഷിണാഫ്രിക്കയാണ് എതിരാളികളെങ്കിലും ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റ ബ്രസീലിയയിലെ അതേ ഗാരിഞ്ച സ്റ്റേഡിറ്റത്തിലാണ് മത്സരമെന്നത് മഞ്ഞക്കിളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടാകും. പക്ഷെ ആ നെഞ്ചിടിപ്പിനെ വെല്ലുന്ന ആവേശവുമായി 70,000 ലേറെ കാണികള്‍ഗാലറിയില്‍ ഇപരമ്പിയാര്‍ക്കുമ്പോള്‍ നെയ്‌മര്‍ക്കും കൂട്ടുകാര്‍ക്കും ജയത്തോടെ തുടങ്ങുക അത്ര ബുദ്ധിമുട്ടാകില്ലെന്നുറപ്പ്.
