റിയോ ഡി ജനീറോ: ഒളിംപിക്‌സ് ഫുട്ബോളില്‍ ബ്രസീലിനെ സ്വര്‍ണനേട്ടത്തിലെത്തിച്ച നെയ്മറിന് ആശംസകളുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. ഗോള്‍ഡന്‍ ബോയ് എന്ന് വിളിച്ചാണ് മെസി, നെയ്മറിനെ അഭിനന്ദിച്ചു.
ആരാധകര്‍ക്കും രാജ്യവും ഒരുപോലെ ആഗ്രഹിച്ച നിമിഷം.ഒളിംപിക്‌സില്‍ ബ്രസീലിന്റെ വിധിമാറ്റിയെഴുതി നെയ്മറിന്റെ ബൂട്ട് സമ്മാനിച്ച സ്വര്‍ണത്തിളക്കം. ആശംസകളുടെ പ്രവാഹമാണ് മഞ്ഞപ്പടയുടെ നായകന്‍. ഏറ്റവും ശ്രദ്ധേയം, ഫുട്ബോള്‍ മിശിഹയുടെത് തന്നെ.ഫുട്ബോളില്‍ ചിര വൈരികളാണെങ്കിലും ബ്രസീലിന്റെ നേട്ടത്തില്‍ അര്‍ജന്റീനയുടെ മുന്‍ നായകന് നിറഞ്ഞ സന്തോഷം മാത്രം.
ബാഴ്‌സയിലെ സഹതാരം കൂടിയായ നെയ്മറിനെ അനുമോദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് മെസി. ഫൈനലിന് മുമ്പേതന്നെ മെസി കൂട്ടുകാരന് ഭാവുകങ്ങള്‍ നേര്‍ന്നിരുന്നു.എന്നാല്‍, ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞുകൊണ്ടുളള നെയ്മറുടെ പ്രഖ്യാപനത്തോട് മെസിക്ക് മൗനം.
