ദില്ലി: റിയൊ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു പ്രചോദനവുമായി പ്രധാനമന്ത്രി നരേന്ദ്രനമോദി. മത്സരഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും താരങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണെന്നും മോദി ട്വീറ്റ് ചെയ്തു.

ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ താരങ്ങളെ പിന്തുണച്ച് പ്രസംഗിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തിനു സ്വാതന്ത്ര്യദിനം വരെ കാത്തിരിക്കണം ഇപ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് വ്യക്കമാക്കിയാണു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

നിശ്ചയദാര്‍ഢ്യവും ആത്മസമര്‍പ്പണവുമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.