റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ടെന്നീസില്‍ മുന്‍ ഒന്നാം നമ്പരും മൂന്നാം സീഡുമായ സ്‌പാനിഷ് താരം റാഫേല്‍ നദാലും ബ്രീട്ടീഷ് താരം ആന്‍ഡി മറേയും അവസാന എട്ടില്‍ ഇടം നേടി. ഇന്നു നടന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഫ്രഞ്ച് താരം ഗൈല്‍സ് സൈമണെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6(5), 6-3. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ അടുത്തിടെ നടന്ന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ഉള്‍പ്പടെ മോശം ഫോമിലാണ്. എന്നാല്‍ ഒളിംപിക്‌സില്‍ മികച്ച പ്രകടനം തന്നെയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് നദാല്‍ വ്യക്തമാക്കി. മെഡല്‍ പ്രതീക്ഷയിലാണ് താനെന്നും നദാല്‍ പറഞ്ഞു. റിയോ ഒളിംപിക്‌സില്‍ പുരുഷ ടെന്നീസില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
ടെന്നീസില്‍ നദാലിനെ കൂടാതെ വിംബിള്‍ഡണ്‍ ചാംപ്യന്‍ ആന്‍ഡി മുറേയാണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം. പ്രീ-ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെയാണ് മുറേ തോല്‍പ്പിച്ചത്. സ്‌കോര്‍- 6-1, 2-6, 6-3
