ദില്ലി: വിവാദങ്ങളില്‍ നിന്ന് കരുത്താര്‍ജ്ജിച്ചതായി ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവ്. റിയോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടാന്‍ പരമാവധി ശ്രമിക്കുമെന്നും നര്‍സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക് ക്വാട്ട നേടിയതു മുതല്‍ തുടങ്ങിയതാണ് റിയോയിലെത്താന്‍ നര്‍സിംഗ് യാദവിന്റെ പോരാട്ടം. സുശീല്‍കുമാറിനെ നിയമപോരാട്ടത്തിലൂടെ മറികടന്നതിന് പിന്നാലെ ഉത്തേജകമരുന്ന് വിവാദമുണ്ടായത്. എന്നാല്‍ ഒളിംപിക്‌സിന് മുമ്പുണ്ടായ വിവാദങ്ങള്‍ ഗെയിംസിന് മുന്‍പുണ്ടായ വിവാദങ്ങള്‍ തന്നെ കൂടുതല്‍ കരുത്തനാക്കിയെന്നാണ് നര്‍സിംഗ് യാദവിന്റെ പ്രതീക്ഷ.ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും നര്‍സിംഗ് പറഞ്ഞു. ജോര്‍ജിയയിലെ പരിശീലനവും നേട്ടമായെന്ന് നര്‍സിംഗ് പറയുന്നു.