Asianet News MalayalamAsianet News Malayalam

വിവാദങ്ങളിൽ നിന്ന് കരുത്താര്‍ജ്ജിച്ചതായി നര്‍സിംഗ് യാദവ്

Narsingh Yadav
Author
New Delhi, First Published Aug 2, 2016, 1:34 PM IST

വിവാദങ്ങളിൽ നിന്ന് കരുത്താര്‍ജ്ജിച്ചതായി ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവ്. റിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡൽ നേടാന്‍ പരമാവധി ശ്രമിക്കുമെന്നും നര്‍സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് ക്വാട്ട നേടിയതിമുതൽ തുടങ്ങിയതാണ് റിയോയിലെത്താന്‍ നര്‍സിംഗ് യാദവിന്‍റെ പോരാട്ടം. സുശീല്‍കുമാറിനെ നിയമപോരാട്ടത്തിലൂടെ മറികടന്നതിന് പിന്നാലെ ഉത്തേജകമരുന്ന് വിവാദവും. ഗെയിംസിന് മുന്‍പുണ്ടായ വിവാദങ്ങള്‍ തന്നെ കൂടുതൽ കരുത്തനാക്കിയെന്നാണ് നര്‍സിംഗ് യാദവിന്‍റെ പ്രതീക്ഷ. ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം ആത്മവിശ്വാസം കൂട്ടി. ജോര്‍ജിയയിലെ പരിശീലകനവും നേട്ടമായെന്ന് നര്‍സിംഗ് പറയുന്നു 19നാണ് നര്‍സിംഗ് യാദവ് ഗോദയിൽ ഇറങ്ങുക.

Follow Us:
Download App:
  • android
  • ios