റിയോ: മാരക്കാനയില്‍ ഒളിമ്പിക്‌സ് തുടങ്ങാനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി എത്തിയ ബ്രസീലിന്‍റെ ഇടക്കാല പ്രസിഡന്‍റ് മൈക്കല്‍ ടെമെറെ കണികള്‍ വരവേറ്റത് കൂവലോടെ. അതുകൊണ്ട് തന്നെ കാര്യമായി പ്രസംഗിക്കാനൊന്നും ടെമര്‍ കൂട്ടാക്കിയുമില്ല. 

ഇംപീച്ച്‌മെന്റിന് വിധേയനായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ദില്‍മ റൂസെഫിന്റെ പകരക്കാരന്‍ എന്ന നിലയില്‍ മെയ് മാസമാണ് ടെമെര്‍ അധികാരമേറ്റത്. സ്‌റ്റേഡിയത്തില്‍ ടെമര്‍ പ്രഖ്യാപനം നടത്തുമ്പോള്‍ പുറത്ത് വലിയ പ്രതിഷേധമാണ് നടന്നത്. 

കരിമരുന്നു പ്രയോഗത്തില്‍ ഈ ശബ്ദം അമര്‍ന്നു പോയെങ്കിലും കനത്ത ട്രാഫിക് ബ്‌ളോക്കാണ് നഗരത്തില്‍ രൂപപ്പെട്ടത്ത്. പുറത്തെ കോപ്പാകബാനാ ബീച്ചിലും മാരക്കാനയ്ക്ക് പുറത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.