റിയോ: ഹോണ്ടുറാസിനോട് സമനില വഴങ്ങിയ അർജന്‍റീന ഒളിംപിക്സ് പുരുഷ ഫുട്ബോളിന്‍റെ ആദ്യ റൗണ്ടിൽ പുറത്തായി. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഗ്രൂപ്പില്‍ മികച്ച സ്ഥാനം നേടി അവസാന എട്ടില്‍ എത്തണമെങ്കില്‍ മികച്ച ഗോള്‍ വ്യത്യാസത്തില്‍ വിജയം ആവശ്യമായിരുന്ന അര്‍ജന്‍റീനയെ പിടിച്ചുകെട്ടുന്ന പ്രടനമാണ് ഹോണ്ടുറാസ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പോര്‍ച്ചുഗലിനോടും, അള്‍ജീരിയയോട് തോല്‍വി അറിഞ്ഞ ഹോണ്ടുറാസിനെ അല്ല കളത്തില്‍ കണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനോട് തോല്‍വി അറിഞ്ഞ അര്‍ജന്‍റീന അള്‍ജീരിയയെ തോല്‍പ്പിച്ചിരുന്നു.