റിയോ ഡി ജനീറോ: ഒളിംപിക്സ് 400 മീറ്ററില്‍ ബഹാമസിന്റെ ഷോണെ മില്ലറിന് വിവാദസ്വര്‍ണം. അലിസൺ ഫെലിക്സിനെ പിന്തള്ളിയത്, ഫിനിഷിംഗ് പോയിന്റിലെ ഡൈവിലൂടെയാണ് മില്ലർ സ്വർണ്ണം നേടിയത്. വനിതകളുടെ 400 മീറ്ററിൽ അമേരിക്കയുടെ അലിസൺ ഫെലിക്സോ അതോ ബഹാമസിന്റെ ഷോണെ മില്ലറോ എന്ന ചോദ്യം കാണികൾക്കിടയിൽ നിന്ന് ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആ നീക്കം.

ഫിനിഷിംഗ് പോയിന്‍റിലെ ഡൈവിലൂടെ മില്ലർ നേടിയത് സ്വർണ്ണ നേട്ടം. എന്നാൽ ഇത്തരത്തിൽ സ്വർണ്ണം നഷ്ടടമാകുന്നത് ഹൃദയഭേദകമാണെന്നായിരുന്നു അലിസൺ ഫെലിക്സിന്‍റെ പ്രതികരണം.എന്നാൽ ഇത് തീരുമാനിച്ചുറപ്പിച്ചൊരു നീക്കമല്ലായിരുന്നെന്നും സന്ദർഭവശാൽ ചെയ്തു പോയതാണെന്നും മില്ലർ. എന്നാൽ ഇതിൽ നിയമ വിരുദ്ധമായൊന്നുമില്ലെന്നും അതിനാൽ സ്വർണ്ണം മില്ലർക്കു തന്നെയെന്നുമാണ് ഐ ഒ സി അധികൃതരുടെ പ്രതികരണം. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.