Asianet News MalayalamAsianet News Malayalam

ഒളിമ്പിക്സ്: 4 X 400 മീറ്റർ റിലേ വനിതാ ടീമിൽ മൂന്ന് മലയാളി താരങ്ങൾ

Olympics2016
Author
Thiruvananthapuram, First Published Jul 13, 2016, 4:22 PM IST

റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ 4 X 400 മീറ്റർ റിലേ വനിതാ ടീമിൽ മൂന്ന് മലയാളി താരങ്ങൾ.  അതേസമയം 20 കിലോ മീറ്റർ നടത്തത്തിൽ കെ ടി ഇർഫാന് യോഗ്യത നേടാനായില്ല.

ടിന്റു ലൂക്ക, ജിസ്ന മാത്യു, അനിൽഡ തോമസ്.. റിയൊയിലെ ട്രാക്കിൽ ഇവര്‍ മെഡൽ പ്രതീക്ഷയോടെ ബാറ്റണേന്തുന്നത് കാണാൻ അവസരമൊരുങ്ങി. അത്‍ലറ്റിക്സ് ഫെഡ‍റേഷൻ ഓഫ് ഇന്ത്യയാണ്  4 X 400മീറ്റർ റിലേ ടീമിന്റെ പട്ടിക തയ്യാറാക്കിയത്.  സാധ്യത പട്ടികയിലുണ്ടായിരുന്ന അനു രാഘവിനും അവസരം കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ നാല് മലയാളി താരങ്ങളുടെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിനും റിയൊ സാക്ഷ്യം വഹിച്ചേനേ. അനുവിനൊപ്പം സാധ്യത പട്ടികയിലുണ്ടായിരുന്ന മഹാരാഷ്ട്രയുടെ പ്രിയങ്ക തൻവാറിനേയും ഒഴിവാക്കി.  

ലണ്ടൻ ഒളിമ്പിക്സിൽ പത്താംസ്ഥാനത്തേയ്‍ക്കു നടന്നുകയറിയ മലയാളി താരം കെ ടി ഇർഫാന് റിയൊ സംഘത്തിൽ ഇടം കണ്ടെത്താനായില്ല. ഇന്ത്യൻ അത്‍ലറ്റിക്സ് ഫെഡറേഷൻ പുറത്തിറക്കിയ ആദ്യ പട്ടികയിൽ ഇർഫാന്‍റെ പേരില്ല. ഇരുപത് കിലോമീറ്റർ നടത്തത്തിൽ കെ ടി ഇ‍ർഫാൻ ഉൾപ്പെടെ ആറ് പേരാണ് ഒളിന്പിക്സ് യോഗ്യത നേടിയത്. ഇതിൽ മികച്ച സമയം കണ്ടെത്തിയ മൂന്നുപേരെയാണ് റിയോ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios