റിയോ ഒളിംപിക്സിൽ അമേരിക്ക ചാമ്പ്യൻമാർ. 46 സ്വർണ്ണം, 37 വെള്ളിയും 38 വെങ്കലവുമാണ് അമേരിക്ക സ്വന്തമാക്കിയത്. ബ്രിട്ടനാണ് രണ്ടാമത് 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവുമാണ് ബ്രിട്ടന്‍ നേടിയത്. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവുമായി ചൈന മൂന്നാമതാണ്. ഒരു വെള്ളിയും ഒരു വെങ്കലവുമുള്ള ഇന്ത്യക്ക് 67ആം സ്ഥാനമാണ്. ബ്രസീല്‍ പതിമൂന്നാമതാണ്.

ബ്രസീലിന്‍റെ സാംസ്കാരിക തനിമ വ്യക്തമാക്കി മൂന്ന് മണിക്കൂര്‍ നീണ്ട സമാപന ചടങ്ങോടെ റിയോ ഒളിംപിക്സ് കൊടിയിറങ്ങി. ഒളിംപിക് പതാക ടോക്കിയോ ഗവര്‍ണര്‍ ഏറ്റുവാങ്ങി. അടുത്ത ഒളിംപിക്സ് 20-20ൽ ജാപ്പനീസ് നഗരത്തിലാണ്.