ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ഒളിമ്പിക്സില്‍ പങ്കെടുക്കുകയെന്നത് തന്നെ കായികതാരങ്ങളുടെ സ്വപ്നനേട്ടമാണ്. മെഡല്‍ നേടിയാല്‍ സ്വപ്നസാഫല്യമായി. ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടിയാലോ? അത് ഒരു അപൂര്‍വ റെക്കോര്‍‌ഡും കൂടിയാണ്. അങ്ങനെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരേയൊരു താരമാണ് കിഴക്കന്‍ ജര്‍മ്മനിയുടെ ക്രിസ്റ്റാ ലൂഡിംഗ് റോതന്‍ബര്‍ഗന്‍. വേനല്‍ക്കാല ഒളിമ്പിക്സിലും ശീതകാല ഒളിമ്പിക്സിലുമായിട്ടാണ് (1992 വരെ ഒരേ വര്‍ഷം തന്നെയായിരുന്നു രണ്ട് ഒളിമ്പിക്സുകളും നടത്താറുള്ളത്) അപൂര്‍വ റെക്കോര്‍ഡ്.

ക്രിസ്റ്റാ ലൂഡിംഗ് റോതന്‍ബര്‍ഗന്‍ 1988-ലെ സോള്‍ ഒളിമ്പിക്സില്‍ സൈക്ലിംഗില്‍ വെള്ളി സ്വന്തമാക്കി. അതേവര്‍ഷം തന്നെ ശീതകാല ഒളിമ്പിക്സിലും വെള്ളി സ്വന്തമാക്കി. ശീതകാല ഒളിമ്പിക്സില്‍ സ്പീഡ് സ്കേറ്റിംഗിലായിരുന്നു ക്രിസ്റ്റാ ലൂഡിംഗ് റോതന്‍ബര്‍ഗന്റെ നേട്ടം.

ക്രിസ്റ്റാ ലൂഡിംഗ് റോതന്‍ബര്‍ഗന്‍ 1984, 1988 ശീതകാല ഒളിമ്പിക്സില്‍ സ്പീഡ് സ്കേറ്റിംഗില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 1992 ശീതകാല ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി.