പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!
പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍ - സുവര്‍ണനേട്ടം സ്വന്തമാക്കിയത് ഗ്രീക്ക് ജിംനാസ്റ്റായ ദിമിത്രിയസ് ലോണ്‍ട്രാസ് ആണ്. ഏറ്റവും ചെറിയ പ്രായത്തില്‍ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ദിമിത്രിയസ് ലോണ്‍ട്രാസിനെയാണ്. 1896 ഏതന്‍സ് ഒളിമ്പിക്സില്‍ ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കുമ്പോള്‍ ദിമിത്രിയസ് ലോണ്‍ട്രാസിന് പ്രായം 10 വര്‍ഷവും 218 ദിവസവുമാണ്.
വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക്സ് മെഡല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ഡെന്‍മാര്‍ക്കിന്റെ നില്‍സ് സ്കോഗ്ലണ്ട് ആണ്. 14 വര്‍ഷവും 11 ദിവസവും പ്രായമുള്ളപ്പോള്‍ 1920 ഒളിമ്പിക്സില്‍ ഹൈഡൈവിംഗില്‍ നില്‍സ് സ്കോഗ്ലണ്ട് വെള്ളി മെഡല്‍ നേടി.
ഡെന്‍മാര്‍ക്കിന്റെ സൊറെന്‍സെന്‍ ആണ് ഒളിമ്പിക്സ് മെഡല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം. 12 വയസും 24 ദിവസവും പ്രായമുള്ളപ്പോള്‍, 1936 ഒളിമ്പിക്സില്‍ സൊറെന്‍സെന്‍ വെങ്കല മെഡല്‍ നേടിയിരുന്നു.
ഫോട്ടോയില്‍ നടുവില്‍ നില്‍ക്കുന്നയാളാണ് ദിമിത്രിയസ് ലോണ്‍ട്രാസ്
