പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട് -10' !
ഒളിമ്പിക്സ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് നാദിയ കൊമിനേച്ചി. ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ആദ്യമായി പെര്‍ഫെക്ട്- 10 എന്ന മാന്ത്രികപോയന്റ് സ്വന്തമാക്കിയ താരമാണ് റുമേനിയക്കാരിയായ കൊമിനേച്ചി. 1976 മോണ്‍ട്രിയോള്‍ ഒളിമ്പിക്സിലാണ് കൊമിനേച്ചി ചരിത്രനേട്ടം സ്വന്തമാക്കിയത്. പതിനാലാം വയസ്സിലാണ് കൊമിനേച്ചി നേട്ടം സ്വന്തമാക്കിയത്.
കൊമിനേച്ചി 1976 , 1980 ഒളിമ്പിക്സുകളില്‍ ഒമ്പത് സ്വര്‍ണമെഡലുകളാണ് സ്വന്തമാക്കിയത്. ജിംനാസ്റ്റിക് ഓള്‍റൌണ്ട് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് കൊമിനേച്ചി.
