ഒളിമ്പിക്സ് സ്വര്‍ണ്ണം കൊത്തിയെടുത്ത കുരുവി!

ജിംനാസ്റ്റിക്സിലെ കുരുവി ആദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണം സ്വന്തമാക്കിയതിന്റെ നാല്‍പ്പത്തിനാലാം വര്‍ഷമാണ് ഇത്. സോവിയറ്റ് യൂണിയന്റെ ഒള്‍ഗാ കോര്‍ബുട്ട് 1972 ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണ മെഡലുകളാണ് സ്വന്തമാക്കിയത്. അസാമാന്യമായ മെയ്‌വഴക്കത്തിലൂടെയുള്ള അപൂര്‍വ സുന്ദരമായ പ്രകടനമായിരുന്നു ഒള്‍ഗാ കോര്‍ബുട്ട് അന്ന് കാഴ്ചവച്ചത്. മിന്‍‌സ്കില്‍ നിന്നുള്ള കുരുവി എന്നായിരുന്നു കായിക ലോകം ഒള്‍ഗാ കോര്‍ബുട്ടിനെ വിശേഷിപ്പിച്ചത്.

ജിംനാസ്റ്റിക്സില്‍ അസാമാന്യ ധീരതയോടെ പുതിയ ചലനങ്ങള്‍ പരീക്ഷിക്കുന്നതില്‍ പ്രതിഭ പ്രകടിപ്പിച്ച ഒള്‍ഗാ കോര്‍ബുട്ട് 1972 ഒളിമ്പിക്സില്‍ ഏറ്റവുമധികം പ്രിയം‌ പിടിച്ചുപറ്റിയ താരമായിരുന്നു. 1972 ഒളിമ്പിക്സില്‍ ഓള്‍ഗ ഒരു വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. 1976 ഒളിമ്പിക്സില്‍ ഒരു സ്വര്‍ണ മെഡലും ഒരു വെള്ളി മെഡലും സ്വന്തമാക്കി.

ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്സ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം‌പിടിച്ച ആദ്യത്തെ ജിംനാസ്റ്റുമാണ് ഓള്‍ഗ.