ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

ഒരേ കുടുംബത്തിലുള്ളവര്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയത് അപൂര്‍വതയാണ്. ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം നേടിയാലോ? അത് അത്യപൂര്‍വ സംഭവമാണ്. അങ്ങനെ ഒളിമ്പിക്സ് ചരിത്രത്തില്‍ ഇരട്ടകള്‍ സ്വര്‍ണം നേടിയ സംഭവമുണ്ട്. സ്വീഡിഷ് സഹോദരന്‍‌മാരായ വില്‍ഹേം കാള്‍ബേര്‍ഗും എറിക് കാള്‍ബേര്‍ഗുമാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയ ഇരട്ടകള്‍.

ഇരുവരും ഷൂട്ടിംഗ് താരങ്ങളായിരുന്നു. 1912ല്‍ നടന്ന ഒളിമ്പിക്സിലാണ് ഷൂട്ടിംഗില്‍ ഇരുവരും സ്വര്‍ണം നേടിയത്. വില്‍ഹേം കാള്‍ബേര്‍ഗ് 1912 ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണ മെഡലുകളാണ് നേടിയത്. എറിക് കാള്‍ബേര്‍ഗ് 1912 ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ മെഡലുകളും സ്വന്തമാക്കി.

വ്യത്യസ്ത ഒളിമ്പിക്സുകളിലായി വില്‍ഹേം കാള്‍ബേഗ് നാല് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. എറിക് കാള്‍ബേര്‍ഗ് മൂന്ന് വെള്ളി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.