സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങാണ് ഒളിമ്പിക് റെക്കോര്‍ഡോഡെ ഈയിനത്തില്‍ ഒന്നാമതെത്തിയത്. 51.14 സെക്കന്റില്‍ ഫെല്‍പ്‍സ് ഫിനിഷ് ചെയ്തപ്പോള്‍ 50.39 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജോസഫ് സ്കൂളിങ് റെക്കോര്‍ഡിട്ടത്.

റിയോയില്‍ പങ്കെടുത്ത നാലിനങ്ങളിലും സ്വര്‍ണം നേടിയ ഫെല്‍പ്‍സ് അഞ്ചാം സ്വര്‍ണം ലക്ഷമിട്ടാണ് ഇന്ന് ഇറങ്ങിയത്. പക്ഷേ സെമിഫൈനലിലും അഞ്ചാം സ്ഥാനം നേടിയായിരുന്നു ഫെല്‍പ്‍സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കൂളിങ് തന്നെയായിരുന്നു സെമിയിലും ഒന്നാമതെത്തിയത്. അങ്ങനെ പങ്കെടുത്ത എല്ലായിനങ്ങളിലും സ്വര്‍ണമായി മടങ്ങണമെന്ന മൈക്കല്‍ ഫെല്‍പ്‍സിന്റെ ആഗ്രഹം നടന്നില്ല. നാലു സ്വര്‍ണവും ഒരു വെള്ളിയുമായാണ് അദ്ദേഹം റിയോയോട് വിട പറയുന്നത്. ആകെ 22 സ്വര്‍ണ്ണവും രണ്ട് വെങ്കലവും മൂന്ന് വെള്ളിയുമാണ് അദ്ദേഹത്തിന് സ്വന്തമായത്.