റിയോ ഒളിമ്പിക്‍സില്‍ അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‍സിന് അഞ്ചാം സ്വര്‍ണ്ണം. 4x100 മീറ്റര്‍ മെഡ്‍ലെ റിലേയിലാണ് ഫെല്‍പ്‍സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം ഇന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ ഫെല്‍പ്‍സിന്റെ സ്വര്‍ണ്ണമെഡലുകളുടെ എണ്ണം 23 ആയി. 23 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആകെ 28 മെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് ഫെല്‍പ്‍സ് സ്വന്തമാക്കിയത്. റിയോയ്ക്ക് ശേഷം ഒളിമ്പിക്സില്‍ നിന്ന് വിരമിക്കുന്ന ഫെല്‍പ്‍സ് അവസാന മത്സരത്തിലും സ്വര്‍ണ്ണം നേടിയാണ് മടങ്ങുന്നത്.
ഫെല്‍പ്‍സിന് അഞ്ചാം സ്വര്‍ണ്ണം
Latest Videos
