പത്ത് താരങ്ങള്‍ ഇവര്‍ക്ക് രാജ്യം ഇല്ല, പക്ഷെ ഒളിംപിക്സില്‍ മത്സരിക്കും. അഭയം തന്നെ രാജ്യത്തിന്‍റെ പേരില്‍ അല്ലാതെ മത്സരിക്കുന്ന ഇവര്‍ക്ക് അവസരം ഒരുക്കുന്നത് അന്തര്‍ദേശീയ ഒളിംപിക് കമ്മിറ്റിയാണ്. ആറു പുരഷന്മാരും, നാല് വനിതകളുമാണ് ടീമില്‍ ഉള്ളത്. ദീര്‍ഘദൂര ഓട്ടം, നീന്തല്‍, ജിംനാസ്റ്റിക്ക് തുടങ്ങിയ മത്സര ഇനങ്ങളിലാണ് ഇവര്‍ ഇറങ്ങുക.

അത്ലറ്റുകളുടെ ലിസ്റ്റ്

ആഫ്രിക്ക, സിറിയ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍. 2012 ലണ്ടന്‍ ഒളിംപിക്സിലാണ് അന്തര്‍ദേശീയ ഒളിംപിക്സ് കമ്മിറ്റി ഗൗര്‍ മാരിയല്‍ എന്ന ദക്ഷിണ സുഡാന്‍ അത്ലറ്റ് അടക്കമുള്ളവര്‍ക്ക് രാജ്യമില്ലാതെ മത്സരിക്കാന്‍ അവസരം ഒരുക്കിയിരുന്നു. 

ഒളിംപിക്സ് മാര്‍ച്ച് പാസ്റ്റില്‍ ഒളിംപിക് പതാകയ്ക്ക് കീഴിലായിരിക്കും ഇവര്‍ അണിനിരക്കുക. ഒപ്പം ഇവര്‍ മെഡല്‍ നേടിയാല്‍ ദേശീയ ഗാനമായി പാടുക ഔദ്യോഗിക ഒളിംപിക്സ് ഗാനമായിരിക്കും.