റിയോ: അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. അസാധാരണ മെയ്‌വഴക്കത്തോടെ വായുവില്‍ നൃത്തംവയ്ക്കുമ്പോള്‍ ശ്രദ്ധയൊന്നുപാളിയാല്‍ അപകടം ഉറപ്പ്. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യമാണ് റിയോവില്‍ കണ്ടത്.

ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയിത് സെയ്ദിനാണ് പരിക്കേറ്റത്. ഫ്രഞ്ച് താരം മത്സരത്തിനിടെ വീണ് ഗുരുതര പരിക്കേറ്റ് പിന്‍മാറി. വീഴ്ചയില്‍ സമീറിന്റെ ഇടത് കാല്, മുട്ടിനു താഴെ ഒടിഞ്ഞ് തൂങ്ങി. പ്രഥമികഘട്ട മത്സരത്തിനിടെയാണ് സമീറിന് പരിക്കേറ്റത്. ഉടന്‍ തന്നെ സമീറിനെ ആശൂപത്രിയിലേക്കുമാറ്റി.
