Asianet News MalayalamAsianet News Malayalam

ഗുസ്തിയില്‍ വീണ്ടും ഇരുട്ടടി; യോഗേശ്വറിന് തോൽവി

Rio Olympics 2016 Yogeshwar Dutt Loses 3 0 In Qualifying Round
Author
Rio de Janeiro, First Published Aug 21, 2016, 12:38 PM IST

റിയോ ഡി ജനീറോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് തോൽവി. 65 കിലോ ഗ്രാം യോഗ്യതാ മത്സരത്തിൽ മംഗോളിയന്‍ താരമായ ഗനസോറിഗിന്‍ മന്ദകനരനോടാണ് യോഗേശ്വര്‍ തോറ്റത്. (സ്കോര്‍ 3-0).

മംഗോളിയന്‍ താരം ഫൈനലിലെത്തിയാൽ യോഗേശ്വറിന് റെപ്പഷാഷ് റൗണ്ടിൽ മത്സരിക്കാം. ലണ്ടൻ ഒളിന്പിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്ന യോഗേശ്വർ റിയോയിലെ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയായിരുന്നു.

ലണ്ടന്‍ ഒളിംപിക്സില്‍ സുശീല്‍ കുമാറിലൂടെയും യോഗേശ്വറിലൂടെയും രണ്ടു മെഡലുകള്‍ സമ്മാനിച്ച പുരുഷ ഗുസ്തിക്കാര്‍ക്ക് ഇത്തവണ ഇതുവരെ നിരാശയായിരുന്നു ഫലം. മെഡല്‍ പ്രതീക്ഷ കല്‍പിക്കപ്പെട്ടിരുന്ന നര്‍സിങ് യാദവ് ഉത്തേജക വിവാദത്തില്‍ നാലു വര്‍ഷം വിലക്ക് ലഭിച്ച് അയോഗ്യനായപ്പോള്‍ സന്ദീപ് തോമാര്‍, ഹര്‍ദീപ് സിങ് എന്നിവര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ കാലിടറി.

 

Follow Us:
Download App:
  • android
  • ios