റിയോ ഡി ജനീറോ: വനിത ഹോക്കിയിലും ഇന്ത്യക്ക് തിരിച്ചടി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ബ്രിട്ടന്‍ തോല്‍പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രിട്ടന്റെ ജയം. ജപ്പാനെ സമനിലിയില്‍ തളച്ചതിന്റെ ആവശവുമായി ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെതിരെയും ആദ്യമൊക്കെ ആ മികവ് തുടര്‍ന്നു. പ്രത്യേകിച്ച് പ്രതിരോധ നിര. ബ്രിട്ടന്‍ ഇരമ്പിയടുക്കാന്‍ ശ്രമിച്ചങ്കിലും ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടി വീണു.

ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമിനും വല കുലുക്കാനായില്ല. രണ്ടാം ക്വാര്‍ട്ടറില്‍ പക്ഷെ ബ്രിട്ടന്‍ ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടി. അതിന് ഫലവും കണ്ടു. മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോള്‍. ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിട്ട ശേഷം തിരിച്ചുവന്നതിന്റെ ഓര്‍മകളുമായാണ് ഇന്ത്യ മൂന്നാം ക്വാര്‍ട്ടറില്‍ ഇറങ്ങിയത്.

പക്ഷെ കാര്യങ്ങള്‍ അതുപോലെ സംഭവിച്ചില്ല. ബ്രിട്ടന്റെ വക ഒരു ഗോള്‍ കൂടി. കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനായി ഇന്ത്യയുടെ പിന്നൂടള്ള ശ്രമം.നാളെ ഓസ്ട്രേലിയയുമായാണ് ഇന്ത്നയ്‍ വനിതകളുടെ അടുത്ത മത്സരം.