Asianet News MalayalamAsianet News Malayalam

വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു

Rio Olympics India women hockey team in do or die battle today
Author
Rio de Janeiro, First Published Aug 13, 2016, 5:35 AM IST

റിയോ ഡി ജനീറോ: വനിത ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് തേടി ഇന്ത്യ ഇന്നിറങ്ങും. അര്‍ജന്‍റീനയാണ് ഇന്ത്യയുടെ എതിരാളികള്‍. ഷൂട്ടിംഗ് യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ ഗുര്‍പ്രീത് സിംഗും മൈരാജ് അഹമ്മദ് ഖാനും ഇന്ന് യോഗ്യതറൗണ്ട് പൂര്‍ത്തിയാകും. നാലു കളിയില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യന്‍ വനിത ടീമിന് ക്വാര്‍ട്ടറിലെത്താന്‍ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. നാലു കളിയില്‍ നിന്ന് മൂന്ന് പോയിന്റുള്ള അര്‍ജന്റീനയാണ് വൈകിട്ട് 6.30ന് തുടങ്ങുന്ന മത്സരത്തിലെ എതിരാളികള്‍.

നിലവില്‍ പോയിന്റ് പട്ടികയില‍ അര്‍ജന്റീന നാലാമതും ഇന്ത്യ അവസാന സ്ഥാനത്തുമാണ്. ഇന്ന് തോല്‍ക്കുകയോ മത്സരം സമനിലയിലാവുകയോ ചെയ്താല്‍ ഇന്ത്യ പുറത്താകും. നാലു കളിയില്‍ നിന്ന് ഒരു പോയിന്‍റുള്ള ജപ്പാനും ഇന്ന് കളത്തിലിറങ്ങഭുന്നുണ്ട്. ഓസ്‍ട്രേലിയക്കെതിരെ. അതുകൊണ്ടുതന്നെ മികച്ച ഗോള്‍ വ്യത്യാസത്തിലുള്ള ജയം ഇന്ത്യക്ക് അനിവാര്യമാണ്.

വൈകിട്ട്  പുരുഷന്‍മാരുടെ ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ ഗുര്‍പ്രീത് സിംഗും സ്കീറ്റില്‍ മൈരാജ് അഹമ്മദ് ഖാനും  യോഗ്യതമത്സരം പൂര്‍ത്തിയാകും.  അത്ലറ്റിക്‌സില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്ഫീപിള്‍ ചേസില്‍ രാത്രി 7 ന് സുധാ സിംഗും 400 മീറ്ററില്‍ നിര്‍മല ഷിയോറാനും ഹീറ്റ്സില്‍ മത്സരിക്കുന്നുണ്ട്. ഗോള്‍ഫിലെ യോഗ്യത മത്സരവും ഇന്ന് പൂര്‍ത്തിയാകും. ബ്ഡമിന്‍റണ്‍ ഡബിള്‍സില്‍ ഇതിനകം പുറത്തായി കഴിഞ്ഞ ഇന്ത്യന‍് സഖ്യങ്ഹള്‍ ഇന്ന് അവസാ്ന മത്രത്തിനിങ്ങും.

Follow Us:
Download App:
  • android
  • ios