ഹായ് കൂട്ടുകാരെ, ഞാനാണ് വെനീഷ്യസ്,
കുറേ വര്‍ഷം മുന്‍പ് 2009 ഒക്ടോബര്‍ രണ്ട്. അന്നാണ് റിയോയെ ഒളിമ്പിക്‌സിന് തെരഞ്ഞെടുത്തത്. ബ്രസിലുകാരൊക്കെ ഒരുപാട് സന്തോഷിച്ച ദിവസം. അന്ന് തന്നെ ഞാനും ജനിച്ചുവെന്ന് പറയാം. ഞാന്‍ പൂച്ചയാണോന്ന് ചോദിച്ചാ അല്ല, അപ്പൊ കൊരങ്ങാന്ന് വിചാരിക്കും, അതുവല്ല, കിളിയാന്ന് കണ്ടാ തോന്നൂല്ല, പക്ഷെ ഞാന്‍ പറക്കും. ആകെ ബ്രസീലിലെ കാട്ടിലെ എല്ലാ മൃഗങ്ങളും ചേര്‍ന്നതാണ് ഞാന്‍. അവരുടെ എല്ലാ നല്ല ഗുണങ്ങളും എനിക്കുണ്ട്. എന്റെ ശരീരം എത്ര വേണേലും നീളും, എല്ലാ മൃഗങ്ങളുടെ ഭാഷയും ഞാന്‍ സംസാരിക്കും. ബ്രസീലിലെ പേരു കേട്ട കവിയായ വെനീഷ്യസ് ഡി മൊറെയിസിന്റെ പേരാണ് എനിക്കിട്ടത്. അതെന്തിനാന്നല്ലെ, ഞാന്‍ ലോകത്തുള്ള എല്ലാരെയും സന്തോഷിപ്പിക്കണമെന്നാ എല്ലാരും പറയുന്നെ, പിന്നെ ഒരു കാര്യം വിട്ടു. എനിക്കൊരു കൂട്ടുകാരന്‍ ഉണ്ട് ടോം. കണ്ടില്ലെ അവന്റെ ഒരു മുടി, വേറൊന്നുമല്ല, ബ്രസില്‍ കാട്ടിലെ എല്ലാ ചെടികളും ചേര്‍ന്നാണ് അവന്‍ ഉണ്ടായിരിക്കുന്നെ. നിങ്ങള്‍ പേടിക്കണ്ട. നിങ്ങള്‍ ഇങ്ങോട്ട് വിട്ട ശ്രിജേഷ് മാമനും അനില്‍ഡ ചേച്ചിക്കും ടിന്റൂ ചേച്ചിക്കും ഒക്കെ ഇഷ്ടപ്പെട്ടതൊക്കെ കഴിക്കാന്‍ ഞാന്‍ കൊടുത്തോളം. ഒകെ, ഇപ്പൊ കുറച്ച് പണിയുണ്ട്. ഇനി പിന്നെ കാണാം. ടാറ്റാ.
ഒളിംപിക്സ് ഭാഗ്യചിഹ്നം വെനീഷ്യസിനും ചിലത് പറയാനുണ്ട്..!
Latest Videos
