റിയോ ഡി ജനീറോ: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഹീന സിദ്ധു ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. 44 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ പതിനാലാമതായാണ് ഹീന ഫിനിഷ് ചെയ്തത്.
നാലു റൗണ്ടുകളില്‍ ആകെ 380 പോയന്റ് മാത്രമെ ഹീനയ്ക്ക് നേടാനായുള്ളു. 94, 95, 96, 95 എന്നിങ്ങനെയായിരുന്നു ഹീനയുടെ സ്കോര്‍. 390 പോയന്റ് നേടിയ റഷ്യയുടെ വിറ്റാലിന ബാറ്റ്സാരാഷ്കിന ആണ് ഒന്നാം സ്ഥാനക്കാരിയായി ഫൈനലിലെത്തിയത്. 387 പോയന്റുമായി റഷ്യയുടെ തന്നെ എകറ്റരീന കുറുഷ്നോവ രണ്ടാം സ്ഥാനത്തെത്തി. 387 പോയന്റുമായി ഗ്രീസിന്റെ അന്നാ കൊറാക്കായ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഷൂട്ടിംഗ് ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുള്ള ഹീന റിയോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു.
