റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആശംസ. രാജ്യത്തിന്റെ മുഴുവന്‍ ആശംസയുമായാണ് താന്‍ എത്തിയിരിക്കുന്നത്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഈ അസുലഭ അവസരത്തില്‍ എല്ലാവരും മികച്ച പ്രകടനം നടത്തണമെന്നും സച്ചിന്‍ ഒളിംപിക് വില്ലേജില്‍ ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞു. സച്ചിന്‍ താരങ്ങള്‍ക്ക് ആശംസ നേരുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സച്ചിന്റെ സന്ദര്‍ശനവും സംസാരവും ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ പങ്കുവെയ്‌ക്കുന്ന വികാരം. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ ശ്രമിക്കുമെന്നും താരങ്ങള്‍ പറയുന്നു. രാജ്യത്തിനുവേണ്ടി ഒരുപാട് മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെച്ച കായികതാരമാണ് സച്ചിന്‍. ഇന്ത്യക്കാര്‍ ഒത്തിരി ഇഷ്‌ടപ്പെടുന്ന ക്രിക്കറ്റര്‍. അതുകൊണ്ടുതന്നെ സച്ചിന്റെ സന്ദര്‍ശനം കളിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപ്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന നിലയിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ റിയോ ഒളിംപിക്‌സ് വേദിയില്‍ എത്തിയിരിക്കുന്നത്.
സച്ചിന്‍ ഇന്ത്യന്‍ ഒളിംപിക്‌സ് താരങ്ങളുമായി സംസാരിക്കുന്ന വീഡിയോ കാണാം...
